കന്നട നടി സപ്ന്ദന അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
ബെംഗളൂരു: കന്നഡ നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യയും കന്നട നടിയുമായ സ്പന്ദന രാഘവേന്ദ്ര (35) അന്തരിച്ചു. ബാങ്കോക്കിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുടുംബവുമായി അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ബാങ്കോക്കിൽ.
ഹോട്ടൽ മുറിയിൽ കുഴഞ്ഞു വീണ സപ്ന്ദനയെ ബാങ്കോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാളെ ബെംഗളൂരുവിൽ എത്തിക്കുമെന്ന് കുടുംബം അറിയിച്ചു.
ഈ മാസം പതിനാറാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്. 2007ലാണ് വിജയ രാഘവേന്ദ്രയും സ്പന്ദനയും വിവാഹിതരായത്.
- Get link
- X
- Other Apps
Comments
Post a Comment